അടിച്ചു മോനെ, അടിച്ചു, ഭാഗ്യ ടിക്കറ്റ് നൽകിയത് തോട്ടട യിലെ ഏജൻ്റ് ഒ പി ഖാൻ
.
തോട്ടട : കണ്ണൂർ കോർപറേഷനിലെ തോട്ടടയിലാണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനമായ പത്ത് കോടിയുടെ ടിക്കറ്റ് വിറ്റത്.
കണ്ണൂർപഴയ സ്റ്റാന്‍ഡ് പരിസരത്തെ ശ്രീ കാവേരി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അടിച്ചത് ബംഗാൾ സ്വദേശിയായഒപി ഖാന്‍ എന്നയാളാണ് ടിക്കറ്റ് വിറ്റത്. തോട്ടട പരിസരത്താണ് ടിക്കറ്റ് വിറ്റതെന്നും മനോജ് എന്ന ഏജന്റ് പറഞ്ഞു.
കൊല്‍ക്കത്തയാണ് ടിക്കറ്റ് വിറ്റ ഖാന്റെ സ്വദേശം. ലോട്ടറി വില്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് കൊല്ലമായി. കേരളത്തില്‍ വന്നിട്ട് 20 കൊല്ലവും. ആദ്യമായിട്ടാണ് 10 കോടി കിട്ടിയത്. 12 ദിവസം മുന്‍പാണ് ടിക്കറ്റ് ഏജന്‍സിയില്‍ നിന്ന് കൊണ്ടുപോയത്. തോട്ടട ഭാഗത്ത് എവിടെ എങ്കിലുമായി രിക്കും ടിക്കറ്റ് വിറ്റതെന്നും ഖാന്‍ പറഞ്ഞു.
ഒന്നാം സമ്മാനമായ പത്ത് കോടി MC 57 68 96 എന്ന നമ്പറിനാണ്. ടിക്കറ്റ് എടുത്തത് എറണാകുളം ജില്ലയില്‍ നിന്നാണ്. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവും, നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
ഏജൻ്റിന് കമ്മീഷനായി ഒരു കോടി രൂപയാണ് ഖാന് ലഭിക്കുക. ഇതിൻ്റെ ആഹ്ളാദത്തിലാണ് ഇയാൾ.
Comments
Post a Comment