പൂമംഗലത്ത് മൂന്ന് വയസുകാരനെ ഒഴുക്കിൽപെട്ട് കാണാതായി
തളിപ്പറമ്പ :പൂമംഗലത്ത് മൂന്ന് വയസുകാരനെ തോട്ടിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമാണ് സംഭവം.
പരിയാരം കോരൻ പീടിക സ്വദേശിയുടെ മകൻ മുഹമ്മദ് നജ്മാ നാണ് ഒഴുക്കിൽപ്പെട്ടത്.
ഉമ്മയുടെയും ബന്ധുക്കളുടെയും കൂടെ എത്തിയതായിരുന്നു കുട്ടി.
ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കുന്നതിനിടെ കരയിൽ ഉണ്ടായിരുന്ന മൂന്ന് വയസുകാരൻ തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.
തളിപ്പറമ്പിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
വിവരമറിഞ്ഞ് ടി.കെ. ഗോവിന്ദൻ എം എൽ എ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Comments
Post a Comment