മുൻ എംഎൽഎ ടി.പി.എം സാഹിർ നിര്യാതനായി



കോഴിക്കോട്: കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹിർ (83) നിര്യാതനായി.
മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും, ജനറൽ സെക്രട്ടറിയുമായിരുന്നു. കോഴിക്കോട്ടെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ടി.പി.എം സാഹിർ 2001ൽ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്.

കൊച്ചി കുസാറ്റ് സെനറ്റ് മെമ്പർ, കെൽട്രോൺ ഡയറക്ടർ, എം.ഇ എസ് എൻഞ്ചിനീയറിംഗ് കോളജ് മാനേജ്മെൻ്റ് കമ്മിറ്റി മെമ്പർ , കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയർ ചേംബർ പ്രസിഡൻ്റ, എം.എസ് എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, വെസ്റ്റ്ഹിൽ പൂവർ ഹോം പ്രസിഡൻ്റ്, കോഴിക്കോട് നഗരത്തിലെ പ്രധാന മസ്ജിദായ പട്ടാളപള്ളി പരിപാലന കമ്മിറ്റിയുടെയും നടക്കാവ് മസ്ജിദുൽ മനാറിൻ്റെയും പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഭാര്യ: മുൻ മന്ത്രി അഹമ്മദ് കുരിക്കൾ, ഇസ്ഹാഖ് കുരിക്കൾ എന്നിവരുടെ സഹോദരി ഫാത്തിമ ഷെറഫ. മക്കൾ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എഞ്ചിനീയർ ടി പി എം ഹാഷീറലി, ഡോ. ഇജാസ് (ലണ്ടൻ), സജൽ മുഹമ്മദ് (അൽഫ അലൂമിനിയം), ടി.പി.എം ജിഷാൻ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, മുഖദാർ ), റിഷ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം