കാഞ്ഞിരോട് കാറിടിച്ച് മരിച്ച ഓട്ടോ ഡ്രൈവർ സുരേഷ് ബാബുവിന് നാടിൻ്റെ യാത്രാമൊഴി


ഇരിട്ടി: ഇരിട്ടി - കണ്ണൂർ റൂട്ടിൽകാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ മരിച്ച
ഓട്ടോ ഡ്രൈവർ ഇരിട്ടിപയഞ്ചേരി വികാസ് നഗറിൽ സരോവരം നിവാസിൽ കെ.സുരേഷ് ബാബുവിന് (52) നാടിൻ്റെ യാത്ര മൊഴി. ഇരിട്ടി ബസ് സ്റ്റാൻഡ് പരിസരത്തും വീട്ടിലും പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു തുടർന്ന് മട്ടന്നൂർ നഗരസഭയുടെ പൊറോറ ശ് മാശനത്തിൽ സംസ്കാരം നടത്തി.
ഇന്നലെരാവിലെ 8.15ന് കാഞ്ഞിരോട് സർവീസ് സഹ.ബാങ്കിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിൻ്റെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ കണ്ണൂർ എ കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പയഞ്ചേരിയിലെ പരേതരായ കരിന്ത കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കണിയേരി സരോജിനിയമ്മയുടെയും മകനാണ്.
ഭാര്യ: ഷൈനി.
മക്കൾ: വൈദേഹി ( ബിരുദ വിദ്യാർത്ഥി ), ഹർഷ വർദ്ധൻ (പ്ലസ് ടു വിദ്യാർത്ഥി ചാവശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ), കാർത്തിക് ദേവനായക് (പത്താം ക്ലാസ് വിദ്യാർത്ഥി എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി )
സഹോദരങ്ങൾ: ജയപ്രകാശ് (പി ആർ ഡി ഓഫിസ് കണ്ണൂർ), പ്രേമരാജൻ (കണ്ണൂർ കോർപ്പറേഷൻ), പ്രസീജ (കണ്ണൂർ)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം