ജനാധിപത്യത്തെ അടിച്ചമർത്താൻ നീക്കം: വിജയ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് ടിവികെ. രാജ്യതലസ്ഥാനത്ത് ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായി ടിവികെ അറിയിച്ചു. ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവജനതയെ പിന്തുണച്ചെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചത് പൗരാവകാശത്തിന്റെ കടുത്ത ലംഘനമാണെന്നും ടിവികെ രൂക്ഷമായി വിമര്‍ശിച്ചു. അത് അപലപനീയമാണെന്നും ടിവികെ ആവര്‍ത്തിച്ചു.
Comments
Post a Comment