മാരുതി സുസുക്കി കാറിന് വീണ്ടും വില കൂട്ടുന്നു


bussiness news

കണ്ണൂർ:രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വീണ്ടും വില വർധിക്കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രമുഖ കാറുകളുടെ വില അടുത്ത മാസം മുതൽ 30,000 രൂപ വരെ വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.നേരത്തെ ജൂണിലും മാരുതി വാഹനങ്ങളുടെ വില കൂട്ടിയിരുന്നു.
വാഹന നിർമാണ സാമഗ്രികളുടെ വിലയിൽ ഉണ്ടായ വർധനവാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതാണെന്നാണ് കമ്പനിയുടെ അറിയിപ്പ്. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമായതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.ആക്രമണങ്ങൾ രൂക്ഷമായതോടെ കപ്പൽ ഗതാഗതത്തെ ബാധിക്കുകയും അതുവഴി നിർമ്മാണ വസ്തുക്കളുടെ ഇറക്കുമതി കൂടുതൽ പ്രയാസകരമായതുമാണ് നിലവിലെ നീക്കത്തിലേക്ക് നയിച്ചത്. ജൂണിലെ വിലവർദ്ധനവ് കൂടി പരിഗണിക്കുമ്പോൾ പല മോഡലുകൾക്കും വില അര ലക്ഷത്തിലേറെ വർധിക്കും. എന്നാൽ ചെറുകിട കാറുകളുടെ വില്പനയിൽ മുന്നിട്ട് നിൽക്കുന്ന മരുതിക്ക് പുതിയ നീക്കം വലിയ തിരിച്ചടി സൃഷ്ടിച്ചേക്കാം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം