ഫിഫ ലോകകപ്പിൽ റെക്കോർഡുകൾ ഒന്നിന് പിന്നാലെ ഒന്നായി തകർത്ത് ഫ്രാൻസും എംബപ്പേയും
ന്യൂയോർക്ക്:ഫിഫ ലോകകപ്പിലെ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ഫ്രാൻസ്. തുടർച്ചയായ മികച്ച പ്രകടനങ്ങൾ നടത്തി മുന്നേറുന്ന ടീം നിലവിൽ ലോകകപ്പ് ഉയർത്താൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന ടീം കൂടിയാണ്.റൗണ്ട് ഓഫ് 32 വിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ച 2018 ജേതാക്കൾ ആ വിജയത്തോടെ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ മൂന്നോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യ ടീമായി മാറി .
മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ ഫ്രാൻസിന്റെ നായകൻ കിലിയൻ എംബപ്പേ പത്ത് ഗോളുകളുമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന കളിക്കാരനായി മാറി. എട്ടു ഗോളുകൾ വീതം നേടിയിട്ടുള്ള ബ്രസീലിയൻ താരം റൊണാൾഡോയുടെയും ലിയോണിഡാസിന്റെയും റെക്കോർഡുകൾ ആണ് എംബപ്പേ തകർത്തത്.എന്നാൽ എംബാപ്പയുടെ നേട്ടങ്ങളുടെ പട്ടിക അവിടെയും അവസാനിക്കുന്നില്ല. നിലവിൽ 2026 ലോകകപ്പിൽ ആറു ഗോളുകൾ നേടിയ താരം മെസ്സിയോടൊപ്പം ഗോൾഡൻ ബൂട്ടിനുള്ള പട്ടികയിൽ ഒന്നാമതാണ്. കൂടാതെ 18 ലോകകപ്പ് മത്സങ്ങളിൽ നിന്നും ഇതുവരെ 18 ഗോളുകൾ നേടിയിട്ടുള്ള ഫ്രഞ്ച് നായകൻ ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മെസ്സിക്ക് തൊട്ടു പിന്നിലായി രണ്ടാം സ്ഥാനത്ത് ആണ്.
Comments
Post a Comment