ഇന്നും രാത്രിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി
കണ്ണൂർ:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെ എസ് ഇ ബി. വൈകുന്നേരത്തെ പീക്ക് സമയത്താണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. എത്ര സമയം വൈദ്യുതി നിയന്ത്രണം എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ നാല് ദിവസമായി അരമണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം. അതേ സ്ഥിതി ഇന്നും തുടരും എന്നാണ് റിപ്പോർട്ടുകൾ.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ് എന്നാണ് കെ എസ് ഇ ബി അധികൃതർ അറിയിച്ചിരിക്കുന്നത്.
.
Comments
Post a Comment