നടപ്പാതയിലെ കേബിൾ വയറുകൾ നീക്കം ചെയ്തില്ലെങ്കിൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെന്ന് ജില്ലാ കളക്ടർ


കണ്ണൂർ:കണ്ണൂർ നഗരത്തിലെ നടപ്പാതകളിൽ കേബിൾ വയറുകൾ കൂട്ടിയിട്ടത് കാരണം കാൽനടയാത്ര ബുദ്ധിമുട്ടിലാണെന്നും വയറുകൾ ഉടൻ മാറ്റിയില്ലെങ്കിൽ ദുരന്തനിവാരണ നിയമം പ്രകാരം കേസെടുത്തു നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പി വിഷ്ണുരാജ് അറിയിച്ചു. 
കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിന് മുമ്പിലെ നടപ്പാതയിൽ അലക്ഷ്യമായിട്ട കേബിൾ വയറുകൾ വഴി തടസ്സപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 
ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ള കേബിൾ വയറുകൾ ചുരുട്ടിക്കൂടി തൂക്കിയിടുന്നതാണ് പിന്നീട് താഴെ വീണു പ്രയാസം സൃഷ്ടിക്കുന്നത്.  ബസ് സ്റ്റോപ്പുകളിൽ ഇത്തരം വയറുകൾ ഏറെ അപകടം വിളിച്ചു വരുത്തുന്നതാണ്.
താവക്കര ആർ. ശങ്കർ പ്രതിമക്ക് മുന്നിലെ ബസ് സ്റ്റോപ്പിലും, കണ്ണൂർ യൂണിവേഴ്സിറ്റിക്ക്‌  മുന്നിലെ ബസ് സ്റ്റോപ്പിലും ഇത്തരം വയറുകൾ തടസ്സം ഉണ്ടാക്കുന്നതായി കാണുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അതിവേഗം കേബിളുകൾ മാറ്റണമെന്ന് കളക്ടർ അറിയിച്ചു. ഇതു സംബന്ധിച്ചു മനുഷ്യാവകാശ പ്രവർത്തകനായ ആർ ടിസ്റ്റ് ശശികലയാണ് കളക്ടർക്ക് പരാതി നൽകിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം