വായനാ വസന്തം തീർത്ത് മോറാഴ ഗ്രന്ഥാലയത്തിന്റെ വായന ചലഞ്ച് ശ്രദ്ധേയമാകുന്നു


കണ്ണൂർ: എഴുത്തുകാർ അക്ഷരങ്ങളിലൂടെ തീർത്ത വായനാ പ്രപഞ്ചത്തിൻ്റെ പൊരുളും തീക്ഷ്ണതയും തേടി നാടിൻ്റെ വെളിച്ചമായ വായനശാലയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നു.
മോറാഴ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം നടത്തുന്ന 'വായനാ ചലഞ്ച് ആണ് പുസ്തക പരിചയത്തിലൂടെ വായനക്കാരെ അക്ഷരങ്ങളിലേക്ക് അടുപ്പിക്കുന്നത്. കുട്ടികൾ മാത്രമല്ല മുതിർന്നവരും സജീവമായി പങ്കെടുക്കുന്ന പുസ്തക പരിചയം ജൂൺ 19 ന് വായനാ ദിനത്തിലാണ് അക്ഷരദീപം തെളിയിച്ചു തുടങ്ങിയത് അന്നേ ദിവസം മുതൽ ജൂലായ് ഏഴുവരെയാണ് വായന പക്ഷാചരണ പരിപാടി നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30 ന് ഗ്രന്ഥാലയം ഓഡിറ്റോറിയമാണ് വേദി.മലയാള സാഹിത്യത്തിൽ വായനക്കാരുടെ മനസിൽ ഇടം നേടിയ പുസ്‌തകങ്ങളുടെ ഉള്ളറകൾ ചർച്ച ചെയ്യുന്ന പുസ്‌തകപരിചയം  പരിപാടിയിൽ  ആറാം  തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ വയോജനങ്ങൾ വരെ പങ്കെടുക്കുന്നുണ്ട്. ആസ്വാദകരുടെ എണ്ണവും ദിനംപ്രതി വർധിച്ചു വരികയാണ്. പുസ്തക പരിചയം പരിപാടിയുടെ സമാപനം ജൂലായ് ഏഴിന് ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മോറാഴ വായനശാല ആൻഡ് ഗ്രന്ഥാലയം ഭാരവാഹികൾ അറിയിച്ചു. വായനാപക്ഷാചരണം കഴിഞ്ഞാലും പ്രതിമാസ പരിപാടിയായി പുസ്‌തകപരിചയം നടത്താനാണ് പദ്ധതി. കർഷക സമരങ്ങളുടെയും സാമ്രാജ്യത്വ പോരാട്ടങ്ങളുടെയും ചുവന്ന മണ്ണായ മോറാഴയിൽ അക്ഷരവസന്തം തീർക്കുകയാണ് ഒരു കൂട്ടം സൗഹൃദയരായ ഗ്രന്ഥാലയം പ്രവർത്തകർ...

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം