ഗ്രാമോദയ ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു
കടമ്പൂർ :ഗ്രാമോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് 2, പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കും, എൽ എസ് എസ് , യു എസ് എസ് സ്കോളർഷിപ്പു നേടിയവർക്കും വിവിധ മത്സരങ്ങളിൽ വിജയികളായവരെയും
അനുമോദിച്ചു. ഗ്രന്ഥശാല കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന അനുമോദന സദസ്സ് കടമ്പുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാശാല പ്രസിഡന്റ് രവീന്ദ്രൻ കണ്ണൊത്ത് അധ്യക്ഷനായി. കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് വി കെ ഗിരിജൻ മുഖ്യ പ്രഭാഷണം നടത്തി. പി കെ ബിജു ( റിട്ടപോലീസ് സബ് ഇൻസ്‌പെക്ടർ .) കെ പ്രശാന്തൻ റിട്ട സെക്ഷൻ ഓഫീസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി.), പി കുമാരൻ എന്നിവർ സംസാരിച്ചു ഗ്രന്ഥശാല സെക്രട്ടറി യൂ കെ ബിജു സ്വാഗതവും ലൈബ്രേറിയൻ പി ഓമന നന്ദിയും പറഞ്ഞു. കെ ഷീജിത, അശ്വന്ത് എൻ കെ, രജിനേഷ്, വി നാരായണൻ, കെ വി കുട്ടികൃഷ്ണൻ, വി കെ ഗംഗാധരൻ, എം എൻ ഷെനിത്ത് എന്നിവർ നേതൃത്വം നൽകി.
Comments
Post a Comment