അമ്മയിൽ നിന്നും പടിയിറങ്ങി രേവതി , പത്മപ്രിയ
കൊച്ചി:താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. പടിയിറങ്ങൽ പിന്മാറ്റമല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് രേവതിയും പത്മപ്രിയയും പറഞ്ഞു. അമ്മയിൽ നടക്കുന്ന വിവാദ പരമ്പരയുടെ ഭാഗമല്ല രാജിയെന്നും ഇവർ പറയുന്നു.
ഒരു ദശാബ്ദ കാലം ഉന്നയിച്ച ആവശ്യങ്ങൾക്ക് സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനം മാത്രമായിരുന്നു മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമുണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതു ശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും തിരിച്ചെത്തി. അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്. പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തിയെന്നും താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Comments
Post a Comment