വി.എൻ. അൻസൽ അനുസ്‌മരണവും പുസ്തക പ്രകാശനവും ഇന്ന് ഫാത്തിമ തഹ് ലിയ ഇന്ന് മാതൃഭൂമി ബുക്സിൽ
_കണ്ണൂർ : മാതൃഭൂമി ബുക്സ്_ പ്രസിദ്ധീകരിച്ച ചിത്രലേഖയുടെ ആത്മകഥ 'ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിത'ത്തിൻ്റെ പ്രകാശനവും പുസ്‌തകത്തിൻ്റെ രചന നിർവ്വഹിച്ച പത്രപ്രവർത്തകൻ വി.എൻ. അൻസൽ അനുസ്‌മരണവും ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ സിറ്റി സെന്ററിൽ ഉള്ള മാതൃഭൂമി പുസ്തകശാലയിൽ വച്ചു നടക്കും.
പേരാമ്പ്ര എം.എൽ.എ. ഫാത്തിമ തഹ്‌ലിയ പ്രകാശനം നിർവഹിക്കുന്ന ഈ പുസ്തകം ചിത്രലേഖയുടെ മകൾ മേഘ ഇയും വി.എൻ. അൻസലിൻ്റെ മകൾ ഫാത്തിമ്മ സലിഹയും ചേർന്ന് ഏറ്റുവാങ്ങും. മുതിർന്ന മാധ്യമപ്രവർത്തകൻ പി പി ശശീന്ദ്രൻ അൻസലിനെ അനുസ്മരിച്ചു സംസാരിക്കും.
എഴുത്തുകാരയ ശിഹാബുദീൻ പൊയ്ത്തുംകടവ്, താഹാ മാടായി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജീവിതം നിലനിര്‍ത്താനായി വ്യവസ്ഥിതിയോടും രാഷ്ട്രീയപാര്‍ട്ടികളോടും നിരന്തരം പൊരുതേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ജീവിതകഥയാണ് 'ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം.' ജാതിവിവേചനത്തിനും തൊഴില്‍നിഷേധത്തിനുമെതിരേ അവസാനശ്വാസംവരെ നിലകൊണ്ട ചിത്രലേഖയുടെ സമരജീവിതവും അതിജീവനശ്രമങ്ങളും ഇതിൽ വിവരിക്കുന്നു. ജാതിവിരുദ്ധപോരാട്ടത്തിന്റെ നിര്‍ണ്ണായകമായ ചരിത്രരേഖയാകുന്ന പുസ്തകമാണിത്.
Comments
Post a Comment