വടകര ലഹരി കേസ്: ഇരിട്ടി സ്വദേശി ജി ജി ലിൻ്റെ മൊഴിയിൽ നിർണായക വിവരങ്ങൾ: വമ്പൻ സ്രാവുകൾ കുടുങ്ങും
ഇരിട്ടി: വടകര ലഹരി കേസിൽ അറസ്‌റ്റിലായ ഡെലിവറി ബോയ് ഇരിട്ടി പേരട്ട സ്വദേശിയായ ജിജിൽ കുര്യാക്കോസിൽ നിന്നും നിർണയ കമൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചു പിടിയിലായ മൂന്ന് അദ്ധ്യാപികമാരും ലഹരി കച്ചവടത്തിലെ സാമ്പത്തിക ഇടപാടുകളിലെ ഇടനിലക്കാരായി നിൽക്കുക മാത്രമല്ല ലഹരി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഇതോടെ
ലഹരി ഇടപാടുകളുടെ മുഖ്യ ആസൂത്രകനായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച്
അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്നലെ അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്.
പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ മറ്റൊരു യുവതി കൂടി നിരീക്ഷണത്തിലുണ്ടെന്നും വിവരമുണ്ട്. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ബംഗളൂരുവിലാണ് നിലവില്‍ ഇവര്‍ ഉള്ളത്. വമ്പൻ സ്രാവുകൾക്ക് ലഹരി കടത്തുമായി ബന്ധമുണ്ടെന്നാണ് സൂചന.
ഇതിനിടെ
വടകര എംഡിഎംഎ കേസില്‍ അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്‌ഐടി നീക്കം. റിമാന്‍ഡില്‍ കഴിയുന്ന കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇരുവരേയും വിശദമായി ചോദ്യം ചെയ്താല്‍ കേസിലെ മുഖ്യകണ്ണികളിലേക്ക് എത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ അധ്യാപിക നീഷ്മയെയും ഓണ്‍ലൈന്‍ ഡെലിവറി ബോയ് ജിജിലിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കും. വടകര എന്‍ഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
അതേസമയം കാവ്യയുടെ വിദേശയാത്രയില്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ബിആര്‍സി ജീവനക്കാരി ആയിരിക്കെ അനുമതി ഇല്ലാതെയാണ് കാവ്യ യാത്ര പോയത് എന്നാണ് ആരോപണം. കാവ്യയ്ക്ക് അനധികൃതമായാണ് ലീവ് അനുവദിച്ചതെന്നും പേരാമ്പ്രയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
Comments
Post a Comment