ജന്തർ മന്തി റിൽ സമരം ചെയ്തവിദ്യാർഥികൾക്കെതിരായ വിവാദ പ്രസ്താവന; ടി ജി മോഹൻദാസിനെതിരെ കേസെടുത്തു





കൊച്ചി:ഡൽഹിയിലെ സിജെപി പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവനയിൽ, ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് എതിരെ കേസെടുത്ത് പൊലീസ്.തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.


വിവാദ പ്രസ്താവനയ്‌ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരുന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.

പരാമർശം വിവാദമായതോടെ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിനെ തള്ളി നേതൃത്വം തന്നെ രംഗത്തെത്തി. പ്രതിഷേധത്തെ കുറിച്ചുള്ള ടി ജി മോഹൻദാസിന്റെ പരാമർശം വ്യക്തിപരമാണെന്നും ആർഎസ്എസ് അതിനോട് യോജിക്കുന്നില്ലെന്നും അർഎസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി ശ്രീകുമാർ പറഞ്ഞു. ആർഎസ്എസിന്റെ ഒരുതരത്തിലുള്ള ചുമതലകളും നിലവിൽ ടി ജി മോഹൻദാസ് വഹിക്കുന്നില്ലെന്നും ആർഎസ്എസ് വ്യക്തമാക്കിയിരുന്നു.


ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലും എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നും ഇയാള്‍ അധിക്ഷേപിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം