ഡോ. ടി പി സുകുമാരൻ സ്മരണ പുതുക്കി കണ്ണൂരിലെ സൗഹൃദ കൂട്ടായ്മ
കണ്ണൂർ:കലയുടെയും സാഹിത്യത്തിൻ്റേയും വ്യത്യസ്ത മേഖലകളിൽ വ്യാപരിച്ച ഡോ. ടി.പി.സുകുമാരൻ്റെ മുപ്പതാം ചരമവാർഷിക ദിനത്തിൽ സുകുമാരമെന്ന പേരിൽ അദ്ദേഹത്തിൻ്റെ ഓർമ്മ പുതുക്കി കണ്ണൂരിലെ സൗഹൃദ കൂട്ടായ്മ. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി
ഡോ.കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. പതിനാല് എഴുത്തുകാരുടെ ലേഖനങ്ങളുടെ സമാഹാരമായ 'സുകുമാരം;ഡോ. ടി പി സുകുമാരൻ പാരുഷ്യത്തിൻ്റെ സൗന്ദര്യം ' എന്ന പുസ്തകം ചടങ്ങിൽ അദ്ദേഹം പ്രകാശിപ്പിച്ചു. സുകുമാരൻ മാഷുടെ മകൻ ധനഞ്ജയൻ പുസ്തകം ഏറ്റുവാങ്ങി.കെ.ടി. ബാബുരാജ് അധ്യക്ഷനായി.ഡോ.രാഘവൻ പയ്യനാട്, കെ എം നരേന്ദ്രൻ, പ്രൊഫ.മുഹമ്മദ് അഹമ്മദ്, എം.എൻ.രാജീവ്, സി.കൃഷ്ണദാസ് എന്നിവർ പ്രബന്ധാവതരണങ്ങൾ നടത്തി.ആയഞ്ചേരി വല്യശ മാൻ നാടകത്തിലെസംഗീതവും അവതരണവും ടി.പവിത്രൻ, മനോജ് കലാഭവൻ, ഹരിശ്രീ ഹരിദാസ്, പ്രേമൻ പറശ്ശിനിക്കടവ് എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറി. ആയഞ്ചേരി വെല്യശമാൻ നാടകത്തിലെ 25 കലാകാരൻമാരെ ചടങ്ങിൽ ആദരിച്ചു. ഡോ. ടി.പി.സുകുമാരൻ്റെ ഓർമ്മ പങ്കുവെക്കാൻ സുഹൃത്തുക്കളും ശിഷ്യൻമാരും ആരാധകരും ഒത്തുചേർന്ന ഈ പരിപാടി സംഘടിപ്പിച്ചത് അയലാളൽ സൗഹൃദക്കൂട്ടമാണ് .
Comments
Post a Comment