പയ്യന്നൂരിൽ മഹാരാഷ്ട്ര സ്വദേശിയുടെകാർ തട്ടിയെടുത്ത് സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യപ്രതി കളിലൊരാൾ അറസ്റ്റിൽ
കണ്ണൂർ: തലശേരിയിലേക്ക് പോകുന്നതിനിടെ സ്വർണ വ്യാപാരിയും മഹരാഷ്ട്ര സ്വദേശിയുമായ കുമാർ ജലന്തർ നിഗവും ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്ന കാർ പയ്യന്നൂരിൽ നിന്നും തട്ടിയെടുത്ത് സ്വർണവും പണവും കവർന്ന സ്വർണം പൊട്ടിക്കൽ സംഘത്തിലെ ഒരാൾ കൂടി അറസ്‌റ്റിൽ. മാലൂർ കുണ്ടേരി പൊയിലിലെ വയൽ ഹൗസിൽ അശ്വന്തി (26) നെ യാണ് പയ്യന്നൂർ എസ് ഐ കെ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ കണ്ണൂർ റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ കുണ്ടേരി പൊയിലിൽ വെച്ചാണ് പ്രതി പൊലിസ് പിടിയിലായത്. കവർച്ചാ സംഘത്തിലെ പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷിനെ ദിവസങ്ങൾക്ക് മുൻപ് പൊലിസ് അറസ്റ്റുചെയ്തിരുന്നു മഹാരാഷ്ട്രയിൽ നിന്നും തലശേരിയിലേക്ക് വരുന്നതിനിടെയിൽ സ്വർണ
സ്വർണ്ണ വ്യാപാരിയായ കുമാർ ജലന്തർ നിഗമിനെയും കുടുംബത്തെയും കഴിഞ്ഞമാസം രണ്ടിന് പുലർച്ചെ അഞ്ച്
മണിക്ക് എടാട്ട് വെച്ചാണ് സം ഘം ഹൈവ്വേകൊള്ള നടത്തിയത്. പ്രതികൾ തട്ടിയെടുത്ത കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.
കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വർണ്ണവും ഒന്നരകോടിയോളം രൂപയും ക വർച്ച നടത്തിയതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പോലീസ് സംഘത്തിൽ എസ്.ഐ. മാ രായ എ.ജി അബ്ദുൾ റൗഫ്, കെ.പി.സയ്യിദ്, എ.എസ്.ഐ. ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ജയദേവൻ, ശ്രീജിത്ത്, ഷിജോയ്, നൗഫൽ അഞ്ചില്ല ത്ത്,അഷറഫ് എന്നിവരും ഉ ണ്ടായിരുന്നു. എന്നാൽ നഷ്‌ടപ്പെട്ട സ്വർണ മോ പണമോ പൊലിസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സിപിഎം പാർട്ടി ഗ്രാമമാണ് മാലൂർ തൃക്കടാരി പൊയിൽ.
Comments
Post a Comment