കണ്ണൂർ നഗരത്തിൽ മതിയായ പാർക്കിങ്ങ് സൗകര്യം വേണം:സംയുക്ത ഓട്ടോ റിക്ഷ ട്രേഡ് യൂണിയൻ സമിതി നിവേദനം നൽകി


കണ്ണൂർ. കണ്ണൂർ നഗരത്തിൽ പാർക്കിങ് അനുമതിയുള്ള ഓട്ടോറിക്ഷകൾക്ക്  മതിയായ പാർക്ക് കേന്ദ്രങ്ങൾ അനുവദിക്കുക, എൻ എസ് ടാക്കീസിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻ്റിൻ്റെ മുൻ ഭാഗം പടിഞ്ഞാറോട്ടാക്കി മാറ്റുക, 
റെയിൽവെസ്റ്റേഷനിൽ ഓട്ടോ റിക്ഷകൾക്പ്രീ -പെയ്ഡ് സിസ്റ്റം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സംയുക്ത ഓട്ടോറിക്ഷട്രേഡ് യൂണിയൻ സമിതികണ്ണൂർ കോർപ്പറേഷൻ ട്രാഫിക്ക് റഗുലേറ്ററി സമിതി ചെയമാൻ, കണ്ണൂർ നിയോജക മണ്ഡലം എം എൽ എ , ട്രാഫിക് റഗുലേറ്ററി സമിതി കൺവീനർ എന്നിവർക്ക് നിവേദനം നൽകി.
കണ്ണൂർ ടൗണിൽ 2851 ഓട്ടോകൾക്കാണ് പാർക്ക് ചെയ്ത് സർവീസ് നടത്താൻ ആർ ടി ഒഅനുമതി നൽകിയ ത്. ഈ ഓട്ടോറിക്ഷകൾക്കെല്ലാം മതിയായ സ്റ്റാൻ്റ് സൗകര്യം  ഒരുക്കിക്കൊടുക്കണമെന്ന  ഹൈക്കോടതി ഉത്തരവുണ്ടായിട്ടും  ഈക്കാര്യത്തിൽ യാതൊരു നടപടിയും കോർപ്പറേഷൻ അധികാരികൾ ഇതുവരെ സ്വീകരിച്ചില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം നിലവിലുണ്ടായിരുന്ന ഓട്ടോസ്റ്റാൻ്റുകളിൽ നിന്നും പതിനൊന്നോളം ഓട്ടോസ്റ്റാൻറുകൾ ട്രാഫിക് റഗുലേറ്ററി സമിതി ഒഴിവാക്കുകയുണ്ടായെന്നും ഇതിന് പകരം വേറെ സ്റ്റാൻഡുകൾ അനുവദിച്ചിട്ടില്ലെന്നും നിവേദനത്തിൽ പറഞ്ഞു. ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ ആവശ്യമായ  തൊഴിലിടവും (സ്റ്റാൻ്റ് ) തൊഴിലിടത്തിൽ  ബോർഡുകളും, ബാരിക്കേഡുകളും ഒരുക്കാത്തതിനാൽ പോലീസിൻ്റെ ഭാഗത്ത് നിന്നുഓട്ടോ റിക്ഷ തൊഴിലാളികൾക്ക്  ശകാരങ്ങളും പീഢനങ്ങളും എൽക്കേണ്ടിവരികയാണെന്നും, ഈക്കാര്യത്തിൽ
 കോർപ്പറേഷനും ട്രാഫിക് റഗുലേറ്ററി സമിതിയും ഇടപെട്ട്  അടിയന്തിര പരിഹാരം കാണേണ്ടതാണെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കണ്ണർ എൻ എസ് ടാക്കീസിന് മുന്നിലുണ്ടായിരുന്ന ബസ്സ്റ്റോപ്പ് ബെയ്ക്ക് ആൻ ജോയ് ബേക്കറിക്കടുത്തേക്ക് ട്രാഫിക് പോലീസ് മാറ്റിസ്ഥാപിച്ചിരിക്കയാണ്. എൻഎസിന് മുന്നിലുള്ള ബസ്‌സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ നേരെ എതിർവശത്തായിരുന്നു ഓട്ടോസ്റ്റാൻ്റ് ഉണ്ടായിരുന്നത്.
ബസ്‌സ്റ്റോപ്പ് മുന്നോട്ട് മാറ്റിയതോടെ ഈ സ്റ്റോപ്പിൽ ഇറങ്ങുന്ന ബസ് യാത്രക്കാർ ദൂരെയുള്ള ഓട്ടോസ്റ്റാൻ്റിലേക്ക് വരാതെ റോഡിൽ കൂടി പോകുന്ന ഓട്ടോകളിൽ കയറിപ്പോകുന്നത് കാരണം നിലവിലുള്ളഓട്ടോ സ്റ്റാൻ്റിൽ പാർക്ക് ചെയ്യുന്ന ഓട്ടോ തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതായിരി ക്ക യാണെന്നും, അതിനാൽ എൻഎസിന് മുന്നിലുള്ളതും മുൻ ഭാഗം കിഴക്ക് ഭാഗത്തായുള്ളതുമായ ഓട്ടോ സ്റ്റാൻ്റിൻ്റെ മുഖം,  പടിഞ്ഞാറ് ഭാഗത്തേക്ക്  മാറ്റി തൊഴിലാളികൾക്ക് തൊഴിൽ ലഭ്യത ഉറപ്പുവരുത്തേണ്ടതാണെന്നും നിവേദനത്തിൽ ആവശ്യപെട്ടു.
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾക്ക് ഏർപ്പെടുത്തിയ പ്രീ പെയ്ഡ് സിസ്റ്റം നിർത്തലാക്കിയിട്ട് നിരവധി വർഷമായി. ഓട്ടോറിക്ഷകൾക്ക് മീറ്റർ ചാർജ്ജ് മാത്രം ഈടാക്കുന്നതിനായുള്ള ടൌൺ പരിധിയും, ടൌൺ പരിധിക്ക് പുറത്തേക്കുള്ള സർവീസിന് ടൌൺ പരിധി വരെ തിരിച്ചെത്താനുള്ള ചാർജും നിശ്ചയിച്ചു എത്രയും പെട്ടെന്ന് ഓട്ടോകൾക്ക് പ്രീ പെയ്ഡ് സിസ്റ്റം നടപ്പിലാക്കണമെന്നും, അതുവഴിചാർജ്ജ് സംബന്ധിച്ച് ഓട്ടോ തൊഴിലാളികളും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങൾക്കും പരാതികൾക്കും പരിഹാരം കാണണമെന്നും,  പ്രീപെയ്ഡ്സിസ്റ്റത്തിലെമാനദണ്ഡം കണ്ണൂർ ടൌണിൽ സർവീസ് നടത്തുന്ന എല്ലാ  ഓട്ടോ റിക്ഷകൾക്കും ബാധകമാക്കണമെന്നും നിവേദനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിആവശ്യപ്പെട്ടു.
നിവേദക സംഘത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കളായ കുന്നത്ത് രാജീവൻ (INTUC ) എൻ .ലക്ഷ്മണൻ (AKSA TU - HMS ) കെ അശ്രഫ് , (STU)C.K ശശികുമാർ (BMS) എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം