നേരിയ കുറവിൽ സ്വർണ വില



കണ്ണൂർ:നാളുകളായി കൂടിയും കുറഞ്ഞും മുന്നോട്ട് നീങ്ങുകയാണ് സ്വർണ വിപണി. പശ്ചിമേഷ്യൻ യുദ്ധവും മറ്റ് സാഹചര്യങ്ങളും എല്ലാ മേഖലകളേയും പോലെ സ്വർണ വിപണിയേയും ബാധിച്ചിരുന്നു. വലിയ നിലയിൽ വില കൂടുന്ന സാഹചര്യമായിരുന്നു ആ സമയങ്ങളിലെല്ലാം ഉണ്ടായിരുന്നത്. പിന്നീട് പശ്ചിമേഷ്യയിൽ ആശ്വാസം പുലർന്നു തുടങ്ങിയെങ്കിലും സ്വർണ വിലയിൽ ആശ്വാസമുണ്ടാകുന്നതായിരുന്നില്ല അവയൊന്നും.

സ്വർണ വില ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലായി തന്നെയാണ് തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,07,600 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 13,450 രൂപയുമായിരുന്നു വില. 1,07,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില ജൂലായ് മൂന്നിനാണ് ഈ വില.
1,07,520 രൂപയാണ് ഇന്നത്തെ വില. വളരെ നേരിയ കുറവാണ് ഇന്ന് സ്വർണ വിലിയിൽ ഉണ്ടായിരിക്കുന്നത്. 13,440 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. വർഷാരംഭം തന്നെ ഒരു ലക്ഷത്തിന് മുകളിൽ എത്തിയ സ്വർണ വിലയിൽ പിന്നീട് ഒരു തിരിച്ച് പോക്കുണ്ടായിരുന്നില്ല. ഉപഭോക്താക്കൾക്ക് ആശ്വാസമുണ്ടാക്കുന്ന തരത്തിലേക്ക് ഇനി വില കുറയാൻ സാധ്യതയുണ്ടോയെന്നതിൽ സാമ്പത്തിക വി​ദ​ഗ്ധരും സംശയത്തിലാണ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം