ഡോക്ടറാണ്, പക്ഷേ ആരെയും ചികിത്സിക്കാൻ കഴിഞ്ഞിട്ടില്ല’; ഐശ്വര്യ ലക്ഷ്മി


കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട് താരമാണ് ഐശ്വര്യ ലക്ഷ്മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് മായാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ ആരാധകരെ സൃഷ്ടിച്ചു. ഇപ്പോഴിതാ താൻ ഒരു ഡോക്ടർ ആണെങ്കിലും ഇതുവരെ ഒരു രോഗിയെ ചികിത്സിച്ചിട്ടില്ലെന്ന് പറയുകയാണ് താരം. ഗാട്ടാ ഗുസ്തി സിനിമയുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

താൻ ഡോക്ടർ ആണ് എന്നും എംബിബിസ് പഠനം പൂർത്തിയാക്കിയതിന് ശേഷം ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല എന്നും താരം പറയുന്നു. കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്, ഡോക്ടർ ആയി ഇരിക്കാൻ വളരെ ഇഷ്ടമാണ്. വളരെ യാദൃഷികമായി നടി ആയി പോയതാണ്. ഡോക്ടർ ആകുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും മിനിമം 8 വർഷം എങ്കിലും വേണം എന്നും താരം പറയുന്നു.
ഗട്ട ഗുസ്തി എന്ന ചിത്രമായിരുന്നു ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. ചെല്ല അയ്യാവുവിന്റെ സംവിധാനത്തിൽ വിഷ്ണു വിശാൽ നായകനായ ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 2.93 കോടി രൂപയാണ് ഗാട്ട കുസ്തി 2 ഓപ്പണിംഗിൽ നേടിയിരിക്കുന്നത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം