പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: പിതാവ് സൂരജ് കേസ് അന്വേഷണം ഊർജ്ജിതമാക്കാൻ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി



കണ്ണൂർ:പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ജീവൻ നഷ്ടപെട്ട ഒന്നര വയസുകാരൻ്റെ കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു. കണ്ണൂരിൽ വിവിധ പരിപാടികൾക്കെത്തിയ മന്ത്രിയോട് കേസ് അന്വേഷണം ഊർജ്ജിതമാക്കുന്നതിനായി കുട്ടിയുടെ പിതാവ് സൂരജ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ പൊലിസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ട്. അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിന് പുറമേ ആരതി അന്തർജ്ജനം ആശാ നിർമ്മൽ എന്നീ ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണം. ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തുന്ന ഒരു കുട്ടിക്കും ഇത്തരത്തിൽ ഒരു അവസ്ഥയുണ്ടാകരുത്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും പിതാവ് ആവശ്യപെട്ടു. സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവിനാൽ ഒന്നര വയസുകാരൻ്റെ മരണം വേദനാജനകമാണെന്നും തിരുവനന്തപുരത്ത് എത്തിയാൽ ആരോഗ്യ മന്ത്രിയുമായി ഈ കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി മറുപടിയായി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം