സുധ രാജീവന്റെ 'വേലിയോരത്ത് നിന്നും' കഥാസമാഹാരം പ്രകാശിതമായി
എടക്കാട്: പ്രവാസി എഴുത്തുകാരി സുധ രാജീവൻ രചിച്ച 'വേലിയോരത്ത് നിന്നും' എന്ന പുതിയ കഥാസമാഹാരത്തിന്റെ പുസ്തക പ്രകാശന എടക്കാട് ലൈബ്രറി ഹാളിൽ നടന്നു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി. ജയരാജന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് പ്രകാശനം ചെയ്തു. ഷാനവാസ് മജീദ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ത ഡോ. പി. ജിബീന പുസ്തകം സദസിന് പരിചയപെടുത്തി.
കടമ്പൂർ പൂങ്കാവ് സ്വദേശിനിയാണ് സുധ രാജീവൻ.
വാർഡ് മെമ്പർ സി.പി. ബാബു,സതീശൻ മോറായി,ബഷീർ കളത്തിൽ,മറിയം എം.കെ,പായൽ ബുക്സ് പ്രതിനിധി മനോജ് കാട്ടാമ്പള്ളി, അബ്ദുൽ അസീസ് ,അശോകൻ പാത്തിക്കൽ,സിദ്ദിഖ് ചെമ്പിലോട്,നീതി പ്രമോദ്,റിതി ഷിജിൻ, ദിനേശൻ,രേഖ സതീഷ് സംസാരിച്ചു.
പി.കെ. ദിനേശൻ സ്വാഗതം പറഞ്ഞു.
എഴുത്തുകാരി സുധ രാജീവൻ മറുപടി പ്രസംഗം നടത്തി.
Comments
Post a Comment