കാനഡയെ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ


ന്യൂയോർക്ക്:ഫിഫ ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിൽ ഒന്നായ കാനഡയെ പരാജയപ്പെടുത്തി മൊറോക്കോ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. ഹൂസ്റ്റണിൽ നടന്ന പ്രീക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മോറോക്കോയുടെ വിജയം.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അസെദീൻ ഔനാഹി നേടിയ ഇരട്ട ഗോളുകളും സൗഫിയാനെ റഹിമി ഇഞ്ചുറി ടൈമിൽ നേടിയ ഗോളുമാണ് മോറോക്കോയെ അവസാന എട്ടിൽ എത്തിച്ചത്.ജൂലൈ ഒൻപതിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അവർ  ഫ്രാൻസിനെ നേരിടും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം