ചെളിവെള്ളക്കെട്ട്:ആഡൂർ പാലം സ്രാമ്പിക്ക് സമീപമുള്ള വഴി ഗതാഗതയോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ്


കാടാച്ചിറ : വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന നടപ്പാത സഞ്ചാരയോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ് ആഡൂർ ശാഖാ കമ്മിറ്റി യോഗം ആവശ്യപെട്ടു. കടമ്പൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ആഡൂർ പാലം സ്രാമ്പിക്ക് സമീപത്തു കൂടി എൻ എം ജിമുക്ക് വരെ പോകുന്ന പ്രധാന പൊതുവഴി രണ്ടു ഭാഗത്തും കെട്ടി ഉയർത്തിയതിനെ തുടർന്ന് മഴവെള്ളം ഒഴുകി പോകാനാവതെ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ് ഇതു കാരണം ഇതുവഴി കാൽനട യാത്ര ദുസഹമായിരിക്കുകയാണ്. അടിയന്തിരമായി ഈ വിഷയത്തിൽ പഞ്ചാ യത്ത് അധികൃതർ ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കണമെന്ന് ലീഗ് ശാഖാ ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിൽ ശാഖാ ഭാരവാഹികളായ എം ഹബീബ്, റസൽ ഹുസൈനാർ, ഇബ്രാഹിം പുതിയ പുരയിൽ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം