സി.ജെ.പിക്കല്ല വിദ്യാർത്ഥികൾക്ക് പിൻതുണ :കെ. സുധാകരൻ എം.പി ജന്തർ മന്ദിർ സന്ദർശിച്ചു





ന്യൂഡൽഹി:കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്ദിറിൽ
സിജെപി പ്രതിഷേധ വേദി സന്ദർശിച്ചു. ഐക്യദാർഢ്യം സിജെപിക്കല്ല, വിദ്യാർത്ഥികൾക്കാണെന്നുംഅദ്ദേഹം അറിയിച്ചു. സിജെപിക്ക് പിന്തുണ നൽകുന്ന കാര്യം കോൺഗ്രസിന് ഏകപക്ഷിയമായി തീരുമാനിക്കാൻ കഴിയില്ല. നേതാക്കളുമായി കൂടി ആലോചിക്കണം. വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് സന്ദർശനമെന്നും കെ സുധാകരൻ വ്യക്തമാക്കി.
അതേസമയം ജന്തർ മന്തറിലെ യുവാക്കളുടെ പ്രതിഷേധം ഇന്നും പാർലമെൻ്റിൻ്റെ ഇരുസഭകളെയും തടസപ്പെടുത്തി. പ്രതിപക്ഷ എംപിമാർ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ചു. സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ സഭയില്‍ പ്രതിഷേധം തുടങ്ങിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം