വായന മാസാചരണം സമാപിച്ചു



കടലായി:വായനമാസാചരണത്തിന്റെ ഭാഗമായി കടലായി സൗത്ത് യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച സമാപനച്ചടങ്ങ് കവിയും സാംസ്‌കാരിക പ്രവർത്തകനുമായ രവീന്ദ്രൻ കിഴുന്ന ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് സഹീറ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. വി. സീമ ചടങ്ങിൽ സ്വാഗത ഭാഷണം നടത്തി. വായനയുടെ പ്രാധാന്യവും കുട്ടികളിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയും ഉദ്ഘാടനപ്രസംഗത്തിൽ  രവീന്ദ്രൻ കിഴുന്ന ഊന്നിപ്പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘അക്ഷരപ്പൂക്കുട’ പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂൾ ലീഡർ റോഷൻ ശരീഫിന് കൈമാറിക്കൊണ്ട് നിർവഹിച്ചു.
സ്റ്റാഫ് പ്രതിനിധി ടി. കെ. ഹിമ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കൺവീനർ എം. ജിൽന നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം