ഇൻസ്റ്റഗ്രാമിനെതിരെ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര നടപടി, കീവേഡ് പരസ്യങ്ങളിലൂടെ കുട്ടികളുടെ ദൃശ്യങ്ങൾ പോലും ദുരുപയോഗം ചെയ്തതിൽ നോട്ടീസ്

.

ന്യൂഡൽഹി:കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നരീതിയിൽ കീവേർഡുകൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നൽകിയ ഇൻസ്റ്റാഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രം. 7 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. അന്താരാഷ്ട്ര മാധ്യമമായ ബി ബി സിയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിലെ ​ഗുരുതര വീഴ്ച പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാം കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വേദിയായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, സോഷ്യൽ മീഡിയ ഭീമനായ മെറ്റക്കെതിരെ കർശന നടപടിയിലേക്കാണ് കേന്ദ്ര ഐ ടി മന്ത്രാലയം കടന്നിരിക്കുന്നത്. പണം വാങ്ങി ഇത്തരം ദൃശ്യങ്ങൾ വിൽപന നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്ക് ഇൻസ്റ്റാഗ്രാം പരസ്യം നൽകാൻ സൗകര്യം ഒരുക്കിയെന്നാണ് ബി ബി സി അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ രാജ്യത്തെ പോക്സോ, ഐ ടി നിയമങ്ങൾ ലംഘിച്ചതിനാണ് മെറ്റാ കമ്പനിയോട് കേന്ദ്ര സർക്കാർ അടിയന്തര വിശദീകരണം തേടിയിരിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം