തെരുവ് നായ ശല്യത്തിനെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരും: മേയർ



കണ്ണൂർ: ദിനംപ്രതി വർധിച്ചുവരുന്ന തെരുവു നായ ആക്രമണത്തിനെതിരേ കർശന നടപടിയുമായി കോർപറേഷൻ കൗൺസിൽ യോഗം. നിരന്തരമായി ഓരോ കൗൺസിൽ യോഗങ്ങളിലും തെരുവുനായ ശല്യത്തിനെതിരേ നടപടി സ്വീകരിക്കരിക്കണമെന്നാവശ്യപ്പെട്ട് ചർച്ചകൾ നടക്കാറുണ്ടെങ്കിലും കൃത്യമായി പരിഹാരം കണ്ടെത്തി നടപടി സ്വീകരിക്കാത്തതായി കൗൺസിലർമാർ യോഗത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോർപറേഷൻ പരിധിയിൽ  പിഞ്ചു കുഞ്ഞ് ഉൾപ്പെടെ തെരുവുവ് നായ ആക്രമണത്തിന്  ഇരയായ സാഹചര്യത്തിൽ തെരുവുനായ ശല്യത്തിനെതിരേ  എബിസി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കി പരിഹാരം കാണണമെന്ന് കൗൺസിലർ കെ.കെ. മുഹമ്മദ് ഷിബിൽ ആവശ്യപ്പെട്ടു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട്  നടപടി സ്വീകരിക്കുമെന്നും എബിസി പദ്ധതി കർശനമായി നടപ്പിലാക്കാനും സുപ്രിം കോടതിയിൽ  നില നിൽക്കുന്ന കേസിൽ കക്ഷി ചേർന്ന് നീതി ഉറപ്പാക്കുമെന്നും  മേയർ പി. ഇന്ദിര ഉറപ്പ് നൽകി. ഇതിനെതിരെയുള്ള മൃഗസ്‌നേഹികളുടെ എതിർപ്പ് കണക്കാക്കില്ല. തെരുവ് നായകളെ ദയാവധത്തിന് ഇരയാക്കുന്ന കേസിലാണ് കക്ഷിചേരുക ഇതിനായി അഭിഭാഷകനുമായി സംസാരിച്ചു കഴിഞ്ഞതായി മേയർ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം