മീഡിയ സോക്കർകണ്ണൂർ പ്രസ്ക്ലബ് ജേതാക്കൾ
കണ്ണൂർ:മഴത്തുള്ളിക്കിലുക്കത്തിൽ നിറഞ്ഞുകളിച്ച് ആവേശമായി മൺസൂൺ മീഡിയ സോക്കർ . ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിനം ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ പള്ളിക്കുന്നിൽ സംഘടിപ്പിച്ച മീഡിയ സോക്കർ ആറാം പതിപ്പാണ് മാധ്യമപ്രവർത്തകരുടെ കാൽപ്പന്തുകളി മികവാൽ ആവേശമായത്. ലോകകപ്പ് സെമിഫൈനലിൽ കളിച്ച ടീമുകളുടെ ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയ ടീമുകളിൽ സ്പെയിനിൻ്റെ ജഴ്സിയണിഞ്ഞ് ഇറങ്ങിയ കണ്ണൂർ പ്രസ് ക്ലബ് ടീം ഫ്രാൻസ് ടീമിൻ്റെ ജഴ്സിയണിഞ്ഞ ദേശാഭിമാനി റിപ്പോർട്ടേഴ്സ് ടീമിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ജേതാക്കളായി. അർജൻ്റീന , ഇംഗ്ലണ്ട് ടീമുകളുടെ ജഴ്സിയണിഞ്ഞും വിവിധ മാധ്യമ സ്ഥാപനങ്ങൾ കളത്തി ലിറങ്ങി. കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ പി വി നാരായണൻ അധ്യക്ഷനായി. കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽകുമാർ, ജില്ല പഞ്ചായത്തംഗം കെ വി ഷക്കീൽ, ശ്രീകാന്ത് കൊറ്റാളി (ഡിഎൻഇയു), ഓക്സി റൂഫ് എംഡി ടി വി സി മുഹ മ്മദ് ഫൈസൽ, ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറി
എം സനൂപ് എന്നിവർ സംസാരിച്ചു.
സമാപന യോഗത്തിൽ കണ്ണൂർ വാരിയേഴ്സ് താരം മുഹമ്മദ് സിനാൻ സമ്മാനങ്ങൾ നൽകി. കെ വി രഞ്ജിത് അധ്യക്ഷനായി. സിനാന് പി വി നാരായണൻ ഉപഹാരം നൽകി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ജയകൃഷ്ണൻ നരിക്കുട്ടി,കെഎൻഇഎഫ് ജില്ല സെക്രട്ടറി സി സുരേശൻ, ദേശാഭിമാനി ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ജസ്ന ജയരാജ് , പാലക്കാട് ജില്ല സെക്രട്ടറി എം ശ്രീനേഷ്, ദേശാഭിമാനി ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന ജോ. സെക്രട്ടറി ജി ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
Comments
Post a Comment