സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ സോഷ്യൽ മീഡിയയിൽ പരസ്യ വിമർശനം :രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി


കണ്ണൂർ: പാർട്ടികോട്ട യായതളിപറമ്പിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ സമൂഹ മാധ്യമത്തിലുടെപരസ്യ വിമർശനം നടത്തിയ രണ്ട് സി പി എം പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. തളിപറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ഭാര്യയുമായ പി കെ ശ്യാമള ടീച്ചർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദനോട് തോറ്റിരുന്നു. പാർട്ടികോട്ടയായ ആന്തൂർ നഗരസഭ ഉൾപ്പെടെയുള്ള തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം തോറ്റതിന് കാരണക്കാരൻ മണ്ഡലം സിറ്റിങ് എംഎൽഎ കൂടിയായഎം വി ഗോവിന്ദനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതാക്കളായ ഇരുവരും ഫെയ്സ്ബുക്കിലൂടെ പരസ്യ വിമർശനം ഉന്നയിച്ചത്. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശനെ തൻ സ്ഥാനത്ത് നിന്നും മാറ്റുകയും കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തെ ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണ് ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തളിപറമ്പിലും പയ്യന്നൂരും എൽഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതിന് പിന്നിൽ സിപിഎം വിഭാഗിയതയാണെന്ന് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്കൽ ഏരിയാ നേതാക്കൾ വരെ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ രഹസ്യമായി പ്രവർത്തിച്ചു വെന്നാണ് ആരോപണം. തളിപറമ്പിലെ കീഴാറ്റൂർ സിപിഎമ്മിൻ്റെ പാർട്ടി ഗ്രാമങ്ങളിലൊന്നായ പ്രദേശമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി കെ ശ്യാമള ടീച്ചർക്ക് കീഴാറ്റൂരിലും ആന്തൂരിലും മല പട്ടത്തും മൊറാഴയിലും വോട്ട് ഗണ്യമായി കുറഞ്ഞിരുന്നു. ഇതിൻ്റെ ഉത്തരവാദിത്വം മുഴുവൻ പാർട്ടി പ്രാദേശികനേതൃത്വത്തിന് മുകളിൽ പഴിചാരാനാണ് സിപിഎം സംസ്ഥാന, ജില്ലാ  നേതൃത്വം ശ്രമിക്കുന്നതെന്ന ആരോപണം കീഴ് ഘടകങ്ങളിലുണ്ട് എം വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ പരാജയമാണെന്നും മണ്ഡലത്തിലെ എം എൽ എ യെന്ന നിലയിൽ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന വിമർശനം സ്വന്തം ഭാര്യയെ തനിക്ക് ശേഷം സ്ഥാനാർത്ഥിയാക്കിയ സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അണികളിൽ നിന്നും ഉയർന്നിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം