നിതിൻ രാജിൻ്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിൽ വിട്ടു


തലശേരി:അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡൻ്റൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻരാജിൻ്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് തലശ്ശേരി സെഷൻസ് കോടതി കസ്‌റ്റഡിയിൽ വിട്ടത്. ഓഗസ്റ്റ് ഒന്നിന് തിരികെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിലുണ്ട്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്നു.പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനാൽ റാമിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.. റാമിനെ കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ അന്വേഷണം നടത്താൻ സാധിക്കൂ എന്നറിയിച്ചാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകിയത്. അഞ്ചര കണ്ടിഡെന്റൽ കോളേജിൽ നിന്ന് വിശദമായ തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ച് നീക്കം.കഴിഞ്ഞ വ്യാഴാഴ്‌ചയാണ് റാമിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഈ മാസം 20നാണ് ക്രൈംബ്രാഞ്ച് സംഘം റാമിനെ അറസ്റ്റ് ചെയ്തത്. കീഴടങ്ങാൻ വരുന്നതിനിടെ കുടകിൽ നിന്നാണ് പിടികൂടിയത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രൻറെ നേതൃത്വത്തിൽ പുതിയ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം