വേലിയോരത്ത് നിന്നും :സുധാ രാജീവൻ്റെ കഥാ സമാഹാര പ്രകാശനം നാളെ
എടക്കാട്: കടമ്പൂരിലെ പ്രവാസി എഴുത്തുകാരി സുധാ രാജീവന്റെ രണ്ടാമത്തെ കഥാസമാഹാരം 'വേലിയോരത്ത് നിന്നും' നാളെ (ഞായർ) പ്രകാശനം ചെയ്യും. വൈകീട്ട് 3.30 ന് എടക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ ടി.കെ.ഡി മുഴപ്പിലങ്ങാട് പ്രകാശനം നിർവഹിക്കും. ഷാനവാസ് മജീദ് ആദ്യപ്രതി ഏറ്റുവാങ്ങും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ അധ്യക്ഷത വഹിക്കും. പി ജിബീന പുസ്തക പരിചയം നടത്തും പി.കെ ദിനേശൻ , സതീശൻ മോറായി, ബഷീർ കളത്തിൽ, മനോജ് കാട്ടാമ്പള്ളി, എം.കെമറിയു, അശോകൻ പാത്തിക്കൽ, നീതി പ്രദീപ്, റിതി ഷിജിൻ, സുധാ രാജീവൻ എന്നിവർ സംസാരിക്കും. കണ്ണൂർ പായൽ ബുക്സാണ് പ്രസാധകർ.
Comments
Post a Comment