യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ വധഭീഷണി: മുഖ്യമന്ത്രിക്ക് പരാതി നൽകി
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി മുഴക്കിയ ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി. കൊല്ലപെട്ട എടയന്നൂർ ഷുഹൈബിൻ്റെ ഗതി നിനക്കും വരും. ഭരണമില്ലാത്തതുകൊണ്ട് നിഷ്പ്രയാസം നിന്നെ ഇല്ലതാക്കാനാവുമെന്നാണ് കത്തിലുള്ളത്. ഇതേ തുടർന്നാണ് ഭീഷണി സന്ദേശം വന്ന ഫോൺ നമ്പർ സഹിതം മുഖ്യമന്ത്രിക്ക് ഫർസീൻ പരാതി നൽകിയത്. കഴിഞ്ഞ എൽ ഡി എഫ് ഭരണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫർ സീൻ ഉൾപ്പെടെയുള്ളവർ കരിങ്കൊടി കാണിച്ചിരുന്നു. ഈ കേസിൽ പ്രതിയായ ഫർസീൻ വിമാനത്തിൽ വെച്ച് തന്നെ മർദ്ദിച്ചതായി ആരോപിച്ചു മുൻ മന്ത്രി ഇ പി ജയരാജനും പിണറായി വിജയൻ്റെ മുൻ ഗൺമാനുമെതിരെ മൊഴി നൽകിയിരുന്നു ഇതിൻ്റെ വൈരാഗ്യത്തിൽ തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്നാണ് ഫർസിൻ്റെ പരാതി. ഫോൺ നമ്പർ സഹിതം നൽകിയ പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂർ മട്ടന്നൂർ സ്വദേശിയാണ് അധ്യാപകനായ ഫർസീൻ മജീദ്. നേരത്തെ സിപിഎം - കോൺഗ്രസ് രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ഫർസീ നെതിരെ വധഭീഷണിയുണ്ടായിരുന്നു ഏറെക്കാലം പൊലിസ് സുരക്ഷയും ഏർപെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ നേതാക്കളിലൊരാളാണ് ഫർസീൻ മജീദ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ കരിങ്കൊടി കാണിച്ച കേസിൽ ഉൾപ്പെടെ പ്രതിയായ തിനെതുടർന്ന് ഫർസീനിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും നടന്നിരുന്നു.
Comments
Post a Comment