ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിൽ വീഴ്ച്ച പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ


കണ്ണൂർ:കണ്ണൂരിൽ ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ , അനസ്തേഷ്യ നൽകിയതിൽ വീഴ്ചയെന്ന് പരാതി. വീഴ്ച സംഭവിച്ചതിനെ തുടർന്ന് സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ഗുരുതരാവസ്ഥയിലാണ്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി.അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുകയാണ്. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.


കുട്ടി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ വീണ് മുഖത്ത് പരുക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മാതമംഗലം ജനകീയ ആശുപത്രിയിൽ കൊണ്ടുപോകുകയും രണ്ട് സ്റ്റിച്ചിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. രാവിലെ 11 മണിയോടെയാണ് ആശുപത്രിയിൽ എത്തിയത്. മൂന്ന് മണിയോടെ കുഞ്ഞിന് അനസ്തേഷ്യ നൽകിയെന്നും ഉടൻ തന്നെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്തുവെന്ന് കുടുംബം പറഞ്ഞു.


*ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ നല്‍കുന്ന മാധ്യമപ്രസ്താവന*

പതിനെട്ട് മാസം പ്രായമുള്ള ഒരു കുട്ടിയെ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കെ അപ്രതീക്ഷിതമായ ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ തീവ്രപരിചരണത്തിനായി കണ്ണൂര്‍ ബിഎംഎച്ചിലേക്ക് മാറ്റിയിരിക്കുകയാണ്. ഉത്തരവാദിത്തമുള്ള ഒരു ആരോഗ്യസ്ഥാപനമെന്ന നിലയില്‍ കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണ്. മുതിര്‍ന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയുടെ ആരോഗ്യനില നിരന്തരം വിലയിരുത്തുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

നിലവില്‍ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പരിഗണന കുട്ടിയുടെ ചികിത്സയും ആരോഗ്യപരിപാലനവുമാണ്. രോഗിയുടെ സ്വകാര്യതയും കുടുംബത്തിന്റെ സ്വകാര്യതയും മാനിച്ചുകൊണ്ട്, സ്ഥിരീകരിച്ച വിവരങ്ങള്‍ ഉചിതമായ സമയത്ത് പങ്കുവെക്കുന്നതായിരിക്കും.

ഈ അതീവ പ്രയാസകരമായ ഘട്ടത്തില്‍ കുടുംബവുമായി ഞങ്ങള്‍ നിരന്തരം ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ഉറപ്പുനല്‍കുകയും ചെയ്യുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം