രാമായണം ആത്മീയ യാത്രയുടെ ഭൂപടം :എസ്. ആർ ഡി. പ്രസാദ്


അഴീക്കോട് : മനുഷ്യ ജീവിതത്തിൽ വർത്തമാനകാല ആത്മീയ യാത്രയുടെ ഭൂപടമാണ് രാമായണമെന്ന് പത്മശ്രീ എസ് ആർ.ഡി പ്രസാദ് അഭിപ്രായപെട്ടു.

പള്ളിപ്പിരിയാരത്ത് പുതിയ ഭഗവതി കാവിൽ നടന്ന "രാമസവിധേ _ രാമായണ സദസ്" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലങ്ക ലക്ഷ്യമാക്കിയ വാനരപ്പട ലക്ഷ്യം കാണാതെ ഉഴലുമ്പോൾ ഋഷ്യാമൂകാചലത്തിൽ വച്ച് ഹനുമാന് , ജാംബവാൻ
 നൽകുന്ന ഉപദേശം യഥാർത്ഥത്തിൽ മന:ശാസ്ത്രപരമായ കൗൺസിലിംഗ് തന്നെയായിരുന്നു.
ആധുനിക വിദ്യാഭ്യാസ പദ്ധതിയിൽ ഇന്നു നിലനിൽക്കുന്ന എഡുക്കേഷൻ കൗൺസലിംഗിൻ്റെ 
പ്രാക് രൂപമാണ് ജാംബവാൻ്റെ ഉപദേശമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അന്തരീക്ഷ പഠന ശാസ്ത്രജ്ഞൻ ഡോ . എം.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. രാജേഷ് വാര്യർ പൂമംഗലം,
 ഡോ ടി.കെ ജയരാജ് , 
ഒ അശോക് കുമാർ, പി. രമേശൻ , സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ
ഡോ . സഞ്ജീവൻ അഴീക്കോട് എന്നിവർ സംസാരിച്ചു. രാമായണത്തെ ആസ്പദമാക്കി
രാജേഷ് വാര്യർ രചിച്ച
രാമ സവിധേ വ്യാഖ്യാന പുസ്തകം യോഗത്തിൽ പ്രകാശിപ്പിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം