ജനാധിപത്യത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്ന് മേയര്‍ ഇന്ദിര



കണ്ണൂർ:രക്തരഹിതമായ ഗാന്ധിയൻ പ്രക്ഷോഭത്തിന്‍റെ വിജയമാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ഇന്ദിര പ്രസ്താവിച്ചു.
 വിദ്യാര്‍ത്ഥി യുവത്വവും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഡല്‍ഹിയിലെ തെരുവുവീഥികളില്‍ ചോര ചിന്തി എടുത്തതാണ് ഈ വിജയമെന്നും പ്രക്ഷോഭച്ചൂടില്‍ ഗത്യന്തരമില്ലാതെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെച്ചതെന്നും ജനാധിപത്യത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് മന്ത്രിയുടെ രാജിയെന്നും മേയര്‍ അഡ്വ. പി ഇന്ദിര പറഞ്ഞു നൂറിലധികം മീഡിയ കോണ്‍ഫറന്‍സ് നടത്തിയ ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ മൗനി ബാബയെന്ന് അധിക്ഷേപിച്ചവര്‍ക്ക് രാജ്യത്ത് പ്രതിസന്ധികളും ക്രമക്കേടുകളും പ്രക്ഷോഭങ്ങളുമുണ്ടാകുമ്പോള്‍ അര്‍ധരാത്രി ഞെട്ടിയെഴുന്നേറ്റ് ടെലി പ്രോംപ്റ്ററിന്‍റെ സഹായത്തോടെ സെല്‍ഫി വീഡിയോയില്‍ അഭയം പ്രാപിക്കേണ്ടിവരുന്നത് പ്രധാനമന്ത്രിയുടെ ഗതികേടും പി ആര്‍ വര്‍ക്കുകള്‍ കൊണ്ട് മെനഞ്ഞെടുത്ത കപടമൂടുപടം വെളിവാക്കുന്നതുമാണ്. ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത ഡല്‍ഹി പോലീസിന്‍റെ മനസാക്ഷിയില്ലാത്ത ക്രൂരമര്‍ദ്ധനങ്ങള്‍ക്ക് കാലം കണക്കു പറയിക്കുക തന്നെ ചെയ്യും. രാജ്യത്തെ ജെന്‍സി വിദ്യാര്‍ത്ഥിസമൂഹം കേവലമായ സിനിമാറ്റിക്, മ്യൂസിക് വൈബുകള്‍ക്കപ്പുറം രാജ്യത്തിന്‍റെ ഉന്നതമായ ജനാധിപത്യ മതനിരപേക്ഷസംവിധാനങ്ങളെ നെഞ്ചോട് ചേര്‍ത്ത് പോരാടാന്‍ പ്രാപ്തമായ സമൂഹമാണെന്ന് ഭരണകൂടത്തെ നീറ്റ് പരീക്ഷാ പ്രക്ഷോഭം ബോധ്യപ്പെടുത്തിയെന്നും മേയര്‍ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം