വർധിക്കുന്ന വാഹനാപകടങ്ങൾഅടിയന്തിര യോഗം വിളിക്കണംവി കെ സനോജ് എംഎൽഎ കലക്ടർക്ക് കത്ത് നൽകി


മട്ടന്നൂർ: കണ്ണൂർ
ജില്ലയിൽ ഇടയ്ക്കിടെ  വാഹന                    അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ                      അടിയന്തിര യോഗം വിളിച്ചുചേർക്കണമെ ന്നാവശ്യപ്പെട്ട് 
വി കെ സനോജ് എംഎൽഎ കണ്ണൂർ ജില്ലാ കലക്ടർക്ക് കത്ത് നൽകി.
ഇരിട്ടി മട്ടന്നൂർ  കെഎസ്ടിപി റോഡിൽ കൂരൻമുക്കിൽ ജൂലായ്  ഒന്നിനുണ്ടായ ബസ്സ് അപകടത്തിൽ മട്ടന്നൂർ മണ്ഡലത്തിലെ കൊളാരിയിലെ അച്ഛനും മകനുമാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രി മേലെ ചൊവ്വ -മട്ടന്നൂർ റോഡിൽ മട്ടന്നൂർ മണ്ഡലത്തിലെ കുംഭത്തു  കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ   നാല് ജീവനുകളാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ച്ചക്കകം  ആറ് പേരാണ് മരണപ്പെട്ടത് .  കണ്ണൂർ ജില്ലയിൽ പല ഭാഗങ്ങളിലും സിസിടിവി  ക്യാമറകൾ ഉണ്ടെങ്കിലും പലതും പ്രവർത്തന രഹിതമാണെന്നാണ് അറിയുന്നത്.
ജില്ലയിലെ അപകടമുണ്ടായിക്കൊണ്ടിരിക്കുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അവിടങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനും വാഹനങ്ങളുടെ സ്പീഡ് പരിശോധിക്കുന്നതിന് ആവശ്യമായ ക്യാമറകൾ സ്ഥാപിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കേണ്ടതായിട്ടുണ്ട് . മഴക്കാലമായതിനാൽ അപകടസാധ്യത വർധിച്ചു വരികയുമാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്തു ഇനിയും റോഡിൽ മനുഷ്യ ജീവൻ നഷ്ടപ്പെടാതിരിക്കാൻ   കലക്‌ടർ  അടിയന്തിരയോഗം വിളിച്ചു ചേർത്തു  ആവശ്യമായ നടപടി സ്വീകരിക്കണമെ ന്നാവശ്യപ്പെട്ടാണ് വി കെ സനോജ് എംഎൽഎ കത്ത് നൽകിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം