വമ്പൻ പോരുമായി ആദ്യ സെമി : ഫ്രാൻസും സ്‌പെയിനും തമ്മിൽ മരണക്കളി


ന്യൂയോർക്ക്:ഫി​ഫ ലോ​ക​ക​പ്പ് 2026 എ​ഡി​ഷ​നിലെ ആ​ദ്യ ഫൈ​ന​ലി​സ്റ്റി​ന്‍റെ ചി​ത്രം ഈ ​രാ​ത്രി തെ​ളി​യും. ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ലെ ര​ണ്ടു ടീ​മു​ക​ളി​ൽ ഒ​ന്നാ​കാ​ന്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും ത​മ്മി​ലാ​ണ് ആ​ദ്യ സെ​മി.
ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30ന് ​ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ സെ​മി​ക്കു കി​ക്കോ​ഫ്.

യൂ​റോ​പ്പി​ലെ ര​ണ്ട് സൂ​പ്പ​ര്‍ പ​വ​റു​ക​ളാ​ണ് നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​തെ​ന്ന​ത് പോ​രാ​ട്ട​ത്തി​ന്‍റെ കാ​ഠി​ന്യം വ​ര്‍​ധി​പ്പി​ക്കും. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യും സ്‌​പെ​യി​നി​ന്‍റെ കൗ​മാ​ര താ​രം ലാ​മി​ന്‍ യ​മാ​ലും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്നു എ​ന്ന​തും മ​ത്സ​ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

2024 യൂ​റോ ക​പ്പ് ജേ​താ​ക്ക​ളാ​ണ് സ്‌​പെ​യി​ന്‍. 2024 യൂ​റോ, 2025 നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഫ്രാ​ന്‍​സി​നെ വീ​ഴ്ത്തി​യ​തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ സ്പാ​നി​ഷ് താ​രം ലാ​മി​ന്‍ യ​മാ​ല്‍ ഇ​തി​നോ​ട​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

നോ​ക്കൗ​ട്ടി​ല്‍ ഫ്രാ​ന്‍​സി​നെ വീ​ഴ്ത്തി​യ ച​രി​ത്രം സ്‌​പെ​യി​നി​നു​ണ്ടെ​ന്നും ഫ്രാ​ന്‍​സ് പേ​ടി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യ​മാ​ല്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം