മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
എടക്കാട്: ഡി.വൈ.എഫ്.ഐ. മുച്ചിലോട്ട്കാവ് യൂണിറ്റിൻ്റെയും ചൈതന്യ വായനശാല എടക്കാടിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
സി.എ. പത്മനാഭൻ്റെ അധ്യക്ഷതയിൽ കെ.മോഹനൻ
ഉദ്ഘാടനo ചെയ്തു. ചടങ്ങിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അക്ഷയ ടി.സി. എന്നിവർ വിജയികൾക്കുള്ള ഉപഹാര വിതരണം നടത്തി.
യാസർ അറഫാത്ത്, ഇ.കെ. അശോകൻ സംസാരിച്ചു. എം.
ലസിത സ്വാഗതവും,
വി. അബൂബക്കർ നന്ദി പറഞ്ഞു.
Comments
Post a Comment