അധിക സമയത്തെ നിർണ്ണായക ഗോൾ; സെനഗലിനെ പരാജയപ്പെടുത്തി ബെൽജിയം പ്രീക്വാർട്ടറിൽ


ന്യൂയോർക്ക്:ഫിഫ ലോകകപ്പിലെ അത്യന്തം ആവേശകരമായ മത്സരത്തിൽ സെനഗലിനെ പരാജയപ്പെടുത്തി ബെൽജിയം പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സിയാറ്റലിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നശേഷം ആണ് 3-2 എന്ന മാർജിനിൽ ബെൽജിയം ജയിച്ചത്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ രണ്ടു ഗോളുകൾ നേടിയ യൂറി ടെലിമാൻസ് ആണ് ടീമിന്റെ വിജയശില്പി. ചൊവ്വാഴ്ച നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയോ ബോസ്നിയയോ ആവും ബെൽജിയത്തിന്റെ എതിരാളികൾ.

2018 ലോകകപ്പിലെ നോക്കൗട്ട് റൗണ്ടിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ജപ്പാനെ 3-2 മാർജിനിൽ തകർത്ത പാരമ്പര്യമുള്ള ബെൽജിയം അത് ഒരിക്കൽ കൂടി ആവർത്തിച്ചു.ഹബീബ് ഡയറയും ഇസ്മായില സാറയും അടിച്ച ഗോളുകളുടെ പിൻബലത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു സെനഗൽ. തങ്ങൾ പ്രീക്വാർട്ടറിൽ എത്തി എന്ന് സെനഗലിന്റെ കളിക്കാരും ആരാധകരും ഉറച്ചു വിശ്വസിച്ച നിമിഷങ്ങളിലാണ് കാര്യങ്ങൾ  മാറിമറിഞ്ഞത്. കളിയുടെ
86ആം മിനുട്ടിൽ കാര്യങ്ങൾ  തകിടം മറിഞ്ഞു. തോമസ് മ്യൂനിയർ നൽകിയ ക്രോസ്സ്  സൂപ്പർതാരം റൊമേലു ലുക്കാക്കു സെനഗലിന്റെ വലയിലെത്തിച്ചു. മൂന്ന് മിനിട്ടുകൾക്ക് ശേഷവും ബെൽജിയം സമനില ഗോൾ നേടി. ലിയൻഡ്രോ ടോസാർഡിൽ നിന്നും ലഭിച്ച ഏരിയൽ ക്രോസിൽ രണ്ടു പ്രതിരോധക്കാരെ മറികടന്നു യൂറി ടൈലെമാൻ കൃത്യമായി തലവച്ചു. സെനഗലിന്റെ ഗോളിക്ക് പന്ത് വലയിൽ പതിക്കുന്നത് നോക്കി നിൽക്കുവാൻ മാത്രമേ സാധിച്ചുള്ളൂ.

ടീമുകൾ ഒപ്പത്തിനൊപ്പം ആയതോടെ എക്സ്ട്രാ ടൈമിലേക്ക് കളി നീണ്ടു. നിശബ്ദമായ ആദ്യ പകുതിക്കു ശേഷം മത്സരം ഷൂട്ട് ഔട്ടിലേക്ക് നീളുമെന്ന് എല്ലാവരും കരുതിയിരിക്കെ സെനഗലിന്റെ താരം ലാമിനെ കമാരാ നടത്തിയ ഫൗളിന് പകരമായി കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് നായകൻ യൂറി ടൈലെമാൻ ബെൽജിയത്തിന്റെ അവസാന 16 ലെ സ്ഥാനം ഉറപ്പാക്കി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം