മുതിർന്ന പൗരൻമാരുടെ റെയിൽവേയാത്ര ഇളവുകൾ പുന:സ്ഥാപിക്കണം
മൂന്നു പെരിയ:
മുതിർന്ന പൗരൻമാരുടെ റെയിൽവേയാത്രാ ഇളവുകൾ അടിയന്തിരമായി പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്
സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫേർ അസോസിയേഷൻ മാവിലായി ഈസ്റ്റ് വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം വില്ലേജ്പ്രസിഡൻ്റ് കെ.വി.ദിലീപ്കുമാർ അധ്യക്ഷനായി. പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുനീഷ് ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി പി.വി.രാജനും സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി വി.എം സജീവനും അവതരിപ്പിച്ചു. കെ.വി.നിധീഷ്,എ സത്യപാൽ, എ . എൻ .വസന്തകുമാരി, എം. പ്രേമൻ, സി.മധു, കെ. പി. പ്രേമൻ, വി രാമ ചന്ദ്രൻ ,പി.വി സുരേഷ് ബാബു പി.പി. കൗസല്യ എന്നിവർ സംസാരിച്ചു. പി.വി. പ്രദീപൻ സ്വാഗതവും പി. ഉത്തമൻ നന്ദിയും പറഞ്ഞു
ഭാരവാഹികൾ
കെ.വി. ദിലീപ് കമാർ( പ്രസിഡൻ്റ് )
എ. സത്യപാൽ
പി.കെ. നാരായണൻ (വെസ് പ്രസിഡൻ്റുമാർ)
പി.വി. രാജൻ (സെക്രട്ടറി)
എ . എൻ വസന്തകുമാരി
എം. പ്രേമൻ (ജോ:സെക്രട്ടറിമാർ )
ആർ. ഉല്ലാസൻ (ട്രഷറർ)
Comments
Post a Comment