എന്താണ് ജന്തർ മന്തർ, അറിയാം രാജ്യ തലസ്ഥാനത്തെ പൊളിറ്റിക്കൽഹോട്ട് സ്പോട്ട്




ഡൽഹി:കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം അലയടിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഏറ്റവും അലയടിച്ചുയർന്ന വാക്കാണ് ദില്ലിയിലെ ജന്തർ മന്തർ. ചരിത്രപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ‘ജന്തർ മന്തർ’ ദില്ലിയടക്കം ഇന്ത്യയിലെ നാല് ന​ഗരങ്ങളിലാണ് നിലനിൽക്കുന്നത്. ജയ്പൂർ, ഉജ്ജയിൻ, വാരണാസി എന്നിവയാണ് മറ്റു ന​ഗരങ്ങൾ. മുമ്പ് മഥുരയിലെ നിലന്നിരുന്ന അഞ്ചാമത്തെ ജന്തർ മന്തറും അത് സ്ഥാപിച്ച കോട്ടയും 1857 ന് തൊട്ടുമുമ്പ് പൊളിച്ചുമാറ്റിയതും ഒരു ഓർമയാണ്. ചരിത്രം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ എന്നിവയെല്ലാം കൂട്ടിമുട്ടുന്ന ജന്തർ മന്തർ എന്ന വാക്കിന് പിറകിലും ഒരു അർത്ഥമുണ്ട്.
എന്താണ് ജന്തർ മന്തർ വാക്കിന്റെ അർത്ഥം
സംസ്കൃതത്തിൽ നിന്നാണ് ജന്തർ മന്തർ എന്ന വാക്ക് ഉൾതിരിഞ്ഞത്. യന്ത്രം എന്നർത്ഥം വരുന്ന “യന്ത്ര” യിൽ ജന്തർ എന്ന വാക്ക് കടം എടുത്തപ്പോൾ മന്തർ എന്നത് “മന്ത്ര” എന്ന വാക്കിൽ നിന്നാണ്. കൂടിയാലോചിക്കുക അല്ലെങ്കിൽ കണക്കുകൂട്ടുക എന്നാണ് മന്ത്ര എന്ന വാക്കിന്റെ അർത്ഥം. “കണക്കുകൂട്ടലിന് ഉപയോഗിക്കുന്ന ഉപകരണം” എന്ന് രണ്ട് വാക്കുകൾ കൂട്ടിചേർത്താൽ ലഭിക്കും. ആകാശ ചലനങ്ങൾ പഠിക്കുന്നതിനും, സമയം കൃത്യമായി അറിയുന്നതിനും, ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ അറിയുന്നതിനും, കൃത്യമായ ജ്യോതിഷ, നാവിഗേഷൻ ഡാറ്റ വീണ്ടെടുക്കുന്നതിനും വേണ്ടി പൂർണ്ണമായും കൃത്യതയോടെ നിർമ്മിച്ച ഒരു സ്ഥലത്തിന് ഏറ്റവും അനുയോജ്യമായ പേരു തന്നെയാണ് ‘ജന്തർ മന്തർ’
ജയ്പൂരിലെ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമനാണ് വടക്കേ ഇന്ത്യയിലുടനീളം അഞ്ച് ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളായ ജന്തർ മന്തർ നിർമ്മിച്ചത്. 1724 നും 1730 നും ഇടയിലാണ് ഇവയുടെ നിർമാണം നടന്നത്. തന്റെ കാലത്തെ ജ്യോതിശാസ്ത്ര ഉപകരണങ്ങൾ വളരെ ചെറുതും കൃത്യമായ വായനകൾക്ക് കൃത്യതയില്ലാത്തതുമാണെന്ന് തിരിച്ചറിഞ്ഞ ജയ് സിംഗ് മുന്നോട്ട് കൊണ്ടുവന്ന ആശയമായിരുന്നു ജന്തർ മന്തർ. വലിയ ചരിത്രപ്രസിദ്ധമായ ആശയത്തിന്റെ ആദ്യപ്പടി ദില്ലിയിലെ ജന്തർ മന്തറാണ്. ആ ചരിത്രപ്രസിദ്ധമായ മന്തറിന് മുന്നിലാണ് വിദ്യാർഥികളുടെ സമരം വിജയം കണ്ടത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം