എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു. ഞായറാഴ്ച മുതൽ പണി ആരംഭിക്കും
കണ്ണൂർ:എൻ എസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട കുഴി അഡ്വ. ടി ഒ മോഹനൻ എംഎൽഎ സന്ദർശിച്ചു.
റോഡിന് കുറുകെയുള്ള കൾവേർട്ടിന്റെ ഭിത്തിയിൽ തകരാറാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് പൊതു മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.
ഞായറാഴ്ച തന്നെ പണി ആരംഭിക്കുന്നതിന് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇതിനായി ഒരു മാസത്തേക്ക് പ്രസ്തുത റോഡ് അടച്ചിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എംഎൽഎ യോടൊപ്പം
പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുന്നാസ്,
ട്രാഫിക് സബ് ഇൻസ്പെക്ടർ അനീഷ്, കോൺട്രാക്ടർ കെ മനോഹരൻ തുടങ്ങിയവരും സന്ദർശക സംഘത്തിൽ പങ്കെടുത്തു.
Comments
Post a Comment