ചോരയിൽ കുളിച്ച് മൃതദേഹം; കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട് : പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാളയം സ്വദേശി ബിജുവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിൽ ആയിരുന്നു മൃതദേഹം. മരണം കൊലപാതകമെന്ന് സംശയം. പിന്നിൽ ലഹരിമാഫിയയെന്നു ബന്ധുക്കൾ.

ഇന്ന് പുലർച്ചെ മൂന്നരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള മുറിയിൽ മരിച്ചനിലയിൽ ആയിരുന്നു ബിജുവിനെ കണ്ടെത്തിയത്. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മാതാവാണ് ആദ്യം സംഭവം കണ്ടത്. തല പൊട്ടി ചോര വാർന്നിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം പോയതായിരുന്നു. പുലർച്ചെ ഏറെ നേരം ബിജുവിനെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് മാതാവ് പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം