മയക്കുമരുന്ന് വിൽപനയിൽ സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക അറസ്റ്റിൽ



.വടകര : മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന ബി ആർ സി താൽകാലിക അദ്ധ്യാപികയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് വടകര പൊലീസിന്റെ പിടിയിലായത്. തൊഴിൽ കൊണ്ട് അധ്യാപികയായ കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

​ലഹരി സംഘത്തിലെ പ്രധാന കണ്ണിയും അധ്യാപികയുമായ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ വളരെ കൃത്യമായ പദ്ധതിയിലൂടെയാണ് വടകര പോലീസ് വലയിലാക്കിയത്. മയക്കുമരുന്ന് ആവശ്യമുള്ളവരിൽ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു കാവ്യയുടെ ബാങ്ക് അക്കൗണ്ട്.

​ആവശ്യക്കാർ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകും. എന്നാൽ കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഈ അക്കൗണ്ട് വഴി നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
​എം.ഡി.എം.എ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരുതോങ്കര സ്വദേശിനി കീർത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കീർത്തനയെ ചോദ്യം ചെയ്തതിൽ നിന്നും സാമ്പത്തിക രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് അധ്യാപികയായ കാവ്യയിലേക്ക് അന്വേഷണം എത്തുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം