വൈദ്യുതി സുരക്ഷാ വാരാചരണം : പ്രതിജ്ഞ ചൊല്ലി തുടക്കമായി
കണ്ണൂര്‍ : കണ്ണൂർജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടർ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതിസുരക്ഷ വാരാചരണപരിപാടികൾക്ക് തുടക്കമായി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍- ഇന്‍ചാര്‍ജ് എ. പൂര്‍ണിമയുടെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസെൻസിങ് ബോർഡ് മുൻ സെക്രട്ടറി എൻ.കെ സുനിൽ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ധനീഷ് കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയര്‍ സൂപ്രണ്ട് കെ.പി. പ്രമോദ് കുമാര്‍,ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍(കെഎസ്ഇബി ), പി.കെ. ബഷീര്‍(ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍) പി.വി. പവിത്രന്‍, കെ. മുഹമ്മദ് റാഷിദ് ( അനെർട്ട് ),കെ. സദാനന്ദന്‍ ( അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ) എന്നിവര്‍ സംസാരിച്ചു.
ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഡോ.ഫൈസൽ റഹിമാൻ സാങ്കേതിക ക്ലാസ്സ് നയിച്ചു.
Comments
Post a Comment