കുയിലൂർ അനശ്വര ആർട്സ് ആൻഡ് സ്പോർട് സ് ക്ളബ്ബ് ഉന്നത വിജയികളെ അനുമോദിച്ചു
ഇരിക്കൂര്‍: കുയിലൂര്‍ അനശ്വര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്,യുഎസ്എസ്, ബിബിഎ തുടങ്ങി വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും കേരള ബുക്ക് ഓഫ് റേക്കോര്‍ഡ്‌സില്‍ ഇടം നേടിയ നാലു വയസുകാരി സാന്‍വികയേയും അനുമോദിച്ചു. പടിയൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സി. പ്രസന്ന ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ഗണേഷ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. എം.വി. മുരളീധരന്‍ മ, എം.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.വി. രാജേഷ് സ്വാഗതവും ട്രഷറര്‍ ഇ. മണിപ്രസാദ് നന്ദിയും പറഞ്ഞു. പ്രശസ്ത തെന്നിന്ത്യൻ ഗായിക എസ് ജാനകിയുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു.
Comments
Post a Comment