എടക്കാട് പബ്ളിക്ക് ലൈബ്രറി ഉന്നത വിജയികളെ അനുമോദിച്ചു
.
എടക്കാട്: വിദ്യാഭ്യാസ - കരിയർ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ എടക്കാട് പബ്ലിക് ലൈബ്രറി കമ്മിറ്റി, സീനിയർ ഫോറം, വനിതാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'എക്സലൻഷ്യ 2026' പരിപാടിയിൽ അനുമോദിച്ചു. എസ്.എസ്.എൽ.സി- പ്ലസ്ടു ഫുൾ എ-പ്ലസ് വിജയികൾ, എൽ.എസ്.എസ് - യു.എസ്.എസ് ജേതാക്കൾ, വായനാമത്സര വിജയികൾ എന്നിവർക്കും, ഐ.ഐ.ടി ഹൈദരാബാദിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. വി.എസ് വിസ്മയ, സി.എ ഫൈനൽ വിജയി എ മുഹമ്മദ് യൂനുസ്, ജീവിത പ്രതിസന്ധികൾ മറികടന്ന് ബി.എ മലയാളം പരീക്ഷയിൽ ഉന്നത വിജയം നേടിയ അദ്വൈത് എസ് പവിത്രൻ, സി.ബി എസ്. ഇ ലീഡർഷിപ്പ് അപ്രസിയേഷൻ അവാർഡ് നേടിയ പി മുഹമ്മദ് ശബീർ, എവറസ്റ്റ് ബേസ് ക്യാമ്പ് കയറിയെത്തിയ പർവതാരോഹകൻ ജിജേഷ് അമ്പായത്തിൽ, മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന റവന്യൂ വകുപ്പ് പുരസ്കാരം നേടിയ എ.കെ ആരിഫ്, ഗവ. സർവീസ് റിട്ടയർമെന്റിന് ശേഷം തുടർച്ചയായി നിയമബിരുദവും എം.കോം ബിരുദവും നേടിയ അഡ്വ. കെ അബ്ദുറഷീദ് എന്നിവർക്കുമാണ് നാടിന്റെ അനുമോദനം അർപ്പിച്ചത്.
കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോ. എം.നാസർ മുഖ്യാതിഥിയായി. ഡോ. വിജയൻ ചാലോട് പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ടി.വി വിശ്വനാഥൻ മാസ്റ്റർ അധ്യക്ഷനായി. കടമ്പൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത പ്രേമരാജൻ, പഞ്ചായത്ത് മെമ്പർമാരായ സി.പി ബാബു, കെ കാഞ്ചന, എ.പി മിസാജ്, സീനിയർ ഫോറം പ്രസിഡന്റ് കണ്ണോത്ത് വിജയൻ, വനിതാവേദി പ്രസിഡന്റ് കെ.വി ശ്രീമതി ആശംസ നേർന്നു. ജിജേഷ്, ആരിഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. അനുമോദിതർക്ക് മാംഗോസ്റ്റീൻ വൃക്ഷത്തൈ പരിസ്ഥിതി പ്രവർത്തകൻ എ.കെ മുഹമ്മദ് അശ്റഫ് മാസ്റ്റർ സമ്മാനിച്ചു. ലൈബ്രറിയുടെ 'ന്യൂബുക്ക് ചലഞ്ച്' കണ്ടത്തിൽ അബ്ദുൽ അസീസ് ഹാജിക്ക് കൂപ്പൺ നൽകി പി. പത്മാക്ഷൻ മാസ്ററർ ഉദ്ഘാടനം ചെയ്തു. അദ്വൈത് കവിത ആലപിച്ചു. ലൈബ്രറി സെക്രട്ടറി എം.കെ അബൂബക്കർ സ്വാഗതവും കെ.വി മഹീന്ദ്രൻ നന്ദിയും പറഞ്ഞു.
Comments
Post a Comment