ഡൽഹി സമര വിജയം: ഡിവൈഎഫ്ഐ വിജയാഹ്ളാദ പ്രകടനം നടത്തി
കണ്ണൂർ:ഡൽഹി ജന്തർ മന്തറിൽ നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ നടന്ന ഐതിഹാസിക സമരത്തിനൊടുവിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന്റെ ഭാഗമായി ഡി.വൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി അഖിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ നിഖിൽ സി, രനിൽ നമ്പ്രം എന്നിവർ നേതൃത്വം നൽകി.
Comments
Post a Comment