ഫ്‌ളാസ്ക്കിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്ത്: യുവാവ് പിടിയിൽ



കൊച്ചി:കൊച്ചിയിൽ ഫ്ലാസ്കിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് ഡൻസാഫ് സംഘത്തിൻ്റെ പിടിയിൽ. തൃക്കാക്കര സ്വദേശി യുനൈസാണ് അറസ്റ്റിലായത്. ഫ്ലാസ്കിൽ പ്രത്യേക അറ തീർത്താണ് ലഹരി സൂക്ഷിച്ചിരുന്നത്.

11.5 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. പരിശോധനകളിൽ കുടുങ്ങാതിരിക്കാൻ ഫ്ലാസ്കിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി രാസലഹരിമരുന്നുകൾ കടത്തുന്ന പുതിയ രീതി കേരളത്തിൽ വ്യാപകമായിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മുമ്പ് ലഹരിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ പുറത്തിറങ്ങി 20 ദിവസത്തിനകം വീണ്ടും പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സമാന രീതിയിൽ ഫ്ലാസ്കിനുള്ളിൽ എംഡി എം എ കടത്തിയ രണ്ടു പേർ മൂന്നു മാസം മുൻപ് അങ്കമാലി പോലീസിന്റെ പിടിയിലായിട്ടുണ്ട്.

അതേസമയം, കാക്കനാട് തളങ്ങാട് റോഡിന് സമീപം നടത്തിയ പരിശോധനയിൽ പാലക്കാട് സ്വദേശി 4.6 ​ഗ്രാം ലഹരിമരുന്നുമായി പിടിയിലായി. ജില്ലാ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം